|    Oct 17 Wed, 2018 4:07 pm
FLASH NEWS

ശക്തമായ മഴയില്‍ കളമശ്ശേരി ഏലൂര്‍ ഭാഗങ്ങളില്‍ വലിയ നാശം

Published : 20th September 2017 | Posted By: fsq

 

കളമശ്ശേരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കളമശ്ശേരി ഏലൂര്‍ ഭാഗങ്ങളില്‍ വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഏലുര്‍ ആശ്രയ ഭവനങ്ങളിലേക്ക് പോവുന്ന വഴി ഇപ്പോഴും വെള്ളകെട്ടിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇപ്പേഴും ഇറങ്ങി തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം കളമശ്ശേരി നഗരസഭയിലെ ഏഴാം വാര്‍ഡില്‍ പള്ളിലാംകരയില്‍ പൈപ്പ് ലൈന്‍ റോഡില്‍ വാത്തിയാത്ത് അഷറഫിന്റെ വിടിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കൊന്നും പറ്റാതിരുന്നത്. വീട് തകര്‍ന്ന സ്ഥലം വില്ലേജ് ഓഫിസര്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss