|    May 29 Mon, 2017 11:35 am
FLASH NEWS

ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളില്‍ മരം വീണു

Published : 2nd July 2016 | Posted By: SMR

പുനലൂര്‍:കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും വീടിനു മുകളിലേക്ക് മരം വീണു . സമീപത്തെ വൈദ്യുത ലൈന് മുകളില്‍ മരച്ചില്ല വീണു ഗതാഗതവും വൈദ്യുതിയും മുടങ്ങി. പുനലൂര്‍ പാങ്ങാട് ഓണബള്ളില്‍ വീട്ടില്‍ രാജമ്മയുടെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പുരയിടത്തിലെ മരം വീണത്.വീടിന്റെ കോണ്‍ക്രീറ്റ് ചെയത മേല്‍ക്കൂരയായതിനാല്‍ വീടിനു കാര്യമായ കേടുപാടുകളോ ആളപായമോ ഇല്ല. സംഭവം നടന്ന സമയത്ത് രാജമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .

ഇതേ സമയം തൊട്ടടുത്ത പാണങ്ങാട് വാളക്കോട് റോഡിനു കുറുകെ വൈദ്യുത ലൈനിനു മുകളില്‍ മരച്ചില്ല വീണു വൈദ്യുതിയും മുടങ്ങി. തൊളിക്കോട് നിന്നും ഒരു യൂനിറ്റ് അഗ്‌നിശമന സേനയെത്തിയാണ് മരച്ചില്ലകള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കെ എസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗങ്ങളില്‍ റോഡരുകിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റണമെന്ന ആവശ്യവും അഗ്‌നിശമന സേനയ്ക്ക് മുന്നില്‍ പൊതുജനങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day