|    Jun 23 Sat, 2018 12:06 pm
FLASH NEWS

ശക്തമായ കാറ്റ്; ബോട്ടുകളും വീടും തകര്‍ന്നു

Published : 30th May 2018 | Posted By: kasim kzm

കൊയിലാണ്ടി: കനത്ത കടലാക്രമണത്തിലും കാറ്റിലും ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ബോട്ടുകളും വീടും തകര്‍ന്നു. തണ്ണിമുഖത്ത് വലിയപുരയില്‍ ശ്രീജിത്തിന്റെ വീടും ഹാര്‍ബറില്‍ നിര്‍ത്തിയിട്ട നിവേദ്യ, പ്രണവം, തിരുവാണി, ശിവകീര്‍ത്തനം, സാരംഗി മോള്‍, വിവേകാനന്ദയുടെ രണ്ടു വഞ്ചികള്‍ എന്നിവയാണ് തകര്‍ന്നത്.
കനത്ത കാറ്റില്‍ വഞ്ചികള്‍ പരസ്പരം കൂട്ടിയിടിച്ചാണ് തകര്‍ന്നത്. പകല്‍ സമയത്തായതിനാല്‍ തൊഴിലാളികള്‍ ഹാര്‍ബറിലിറങ്ങി വഞ്ചികളും ബോട്ടുകളും കരയിലടുപ്പിച്ചതിനാല്‍ അപകടത്തിന്റെ തോതു കുറഞ്ഞു. വലിയ പുരയില്‍ ശ്രീജിത്തിന്റെ പുരയിടത്തിലേക്ക് തെങ്ങ് വീണാണ് അപകടം സംഭവിച്ചത്. ഹാര്‍ബറില്‍ സുരക്ഷാസംവിധാനം ഒരുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss