|    Jan 25 Wed, 2017 2:57 am
FLASH NEWS

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

Published : 6th January 2016 | Posted By: SMR

തളിപ്പറമ്പ്: നെല്ലിപ്പറമ്പത്ത് തലോറയില്‍ ശക്തമായ കാറ്റില്‍ ഓടിട്ട വീട് തകര്‍ന്നു. വീട്ടു ചുമര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും താമസക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.
തലോറയിലെ കക്കാടന്‍ പാറുവിന്റെ വീടാണ് തകര്‍ന്നത്. സഹോദരന്റെ മകള്‍ ദീപയും ഭര്‍ത്താവ് പ്രകാശനും മക്കളുമാണ് ഇവിടെ താമസം. കുട്ടികള്‍ സ്‌കൂളിലും ദീപ ഈ സമയത്ത് ക്ഷേത്രത്തിലേക്കും പോയിരുന്നു.
പ്രകാശനാകട്ടെ ജോലിക്കും പോയതിനാല്‍ അപകടം ഒഴിവായി. ഈ സമയം പാറു വീട്ടിന് പുറത്തേക്കിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ചുമര്‍ പാടെ തകര്‍ന്നിട്ടുണ്ട്. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വീട്ട് സാമഗ്രികളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ജീജ. കുറ്റ്യേരി വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക