|    Oct 20 Sat, 2018 8:11 am
FLASH NEWS
Home   >  Kerala   >  

ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

Published : 15th August 2018 | Posted By: sruthi srt

അഞ്ചാലുംമൂട്: അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു.തൃക്കടവൂര്‍ കുരീപ്പുഴ ലില്ലി ഭവനില്‍ ആന്റണി (45) ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരന്‍ സേവ്യര്‍ നീന്തി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.നാല് മണിയോടെയാണ് ഇവര്‍ കുരീപ്പുഴയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്. രാത്രി ഫയര്‍ഫോഴ്‌സിന്റെ തിരച്ചില്‍ സംഘം പ്രാക്കുളം കുമാരപുരം ക്ഷേത്രത്തിന് സമീപം കായലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. റീനയാണ് ഭാര്യ. മക്കള്‍ മൃദു, മാക്‌സന്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss