|    Sep 23 Sun, 2018 9:54 pm
FLASH NEWS

ശക്തമായ കാറ്റിലും മഴയിലും കാളികാവ് മേഖലയില്‍ വ്യാപകനാശം

Published : 11th May 2018 | Posted By: kasim kzm

കാളികാവ്: വ്യാഴാഴ്ച വൈകീട്ടുണ്ടായ ഇടിയോടുകൂടിയ ശക്തമായ കാറ്റിലും മഴയിലും കാളികാവ് മേഖലയില്‍ വ്യാപക നാശം. മരം വീണ് വീടുകള്‍ തകര്‍ന്നു. മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പുല്ലങ്കോടിനും കാളികാവിനും ഇടയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.
ഉദരംപൊയില്‍ സ്‌കൂളിനുസമീപം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണു. വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീണാണ് പോസ്റ്റുകള്‍ തകര്‍ന്നത്. ഉദരംപൊയില്‍ അങ്ങാടിയിലും നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. കെട്ടുങ്ങല്‍ റോഡിന് സമീപം കൂറ്റന്‍ ആല്‍മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്റ്റപ്പെട്ടു. ഇരിങ്ങാട്ടിരി സ്വദേശികളുടെ കാറിന് മുകളിലൂടെ ആല്‍മരത്തിന്റെ ചെറിയ കൊമ്പ് വീണു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഒരു ബൈക്ക് യാത്രക്കാരനും മരത്തിനടിയില്‍ പെടാതെ രക്ഷപെട്ടു. നാട്ടുകാരും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാത്രി പത്തോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അമ്പലക്കടവില്‍ രണ്ട് വിടുകളുടെ മുകളിലൂടെ മരം വീണ് വീടുകള്‍ തകര്‍ന്നു. പെവുന്തറയിലെ തെക്കേടത്ത് ഷൗക്കത്ത്, ബേക്കറക്കുന്നന്‍ ശിഹാബുദ്ദീന്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലൂടെയാണ് മരങ്ങള്‍ വീണത്. കാളികാവ് കെഎസ്ഇബി ഓഫിസിന്റെ പിറകുവശത്തെ മതിലും ഇടിഞ്ഞ് ചാടിയിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കാളികാവ് മങ്കുണ്ട് ഭാഗത്തും മരങ്ങള്‍ റോഡിലേക്കുവീണ് ഗതാഗത തടസ്സമുണ്ടായി.
ജാഗ്രതോല്‍സവം
ആനക്കയം: ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ജാഗ്രതോല്‍സവം തുടങ്ങി. മഴക്കാല പൂര്‍വരോഗ പ്രതിരോധ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനാണ് ജാഗ്രതോല്‍സവം നടത്തുന്നത്. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് പിടി സുനീറ നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss