|    Jul 20 Fri, 2018 10:37 am
FLASH NEWS

ശക്തമായ ഒഴുക്കും കാറ്റും ; മല്‍സ്യമേഖല പ്രതിസന്ധിയില്‍

Published : 28th September 2017 | Posted By: fsq

 

അമ്പലപ്പുഴ: മല്‍സ്യം സുലഭമായി കാണുന്നുണ്ടെങ്കിലും ശക്തമായ ഒഴുക്കും കാറ്റും മല്‍സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചാകര കടപ്പുറമായ പുന്നപ്ര ചള്ളിയില്‍ നിന്ന് നൂറുകണക്കിന് വള്ളങ്ങള്‍ മല്‍സ്യബന്ധനത്തിനു പോവുന്നുണ്ടെങ്കിലും നടുക്കടലില്‍ ഒഴുക്കു ശക്തമായതിനാല്‍ വലയില്‍ മീന്‍ കുടുങ്ങുന്നില്ല. ഒരാഴ്ച മുമ്പു വരെ അയല, വറ്റ, വാള, ചൂര, തുടങ്ങിയ മല്‍സ്യങ്ങള്‍ സുലഭമായി ലഭിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം കടലില്‍ ഒഴുക്ക് ശക്തമാവുകയായിരുന്നു. മഴയോടൊപ്പമുണ്ടായ കാറ്റും പ്രതികൂലമായി. ഇതു മൂലം മൂന്നു ദിവസമായി പുന്നപ്ര ചന്തക്കടവിന്റെ പ്രവര്‍ത്തനം നിശ്ചലമാണ്. ലൈലന്റ്, ഡിസ്‌കോ, ഫൈബര്‍, ഇനത്തില്‍പ്പെട്ട വള്ളങ്ങളാണ് പുന്നപ്രയില്‍ നിന്നു മല്‍സ്യ ബന്ധനത്തിന് പോവുന്നത്. ലൈലന്റു വള്ളത്തില്‍ നൂറോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. ഒരു ദിവസം ഒരു ലക്ഷത്തിനു മേല്‍ രൂപയുടെ മല്‍സ്യം കിട്ടിയാല്‍ മാത്രമെ വള്ളമുടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. മല്‍സ്യ ബന്ധനം നടത്തി തിരിച്ചെത്തുമ്പോള്‍ ഇന്ധനത്തിനും ഭക്ഷണത്തിനുമുള്‍പ്പെടെ 20,000 രൂപ  വരെ ചെലവ വരും. പലവട്ടം കടലില്‍ പോയിട്ടും ആവശ്യത്തിന് മല്‍സ്യം കിട്ടാതിരുന്നാല്‍ വന്‍ കടക്കെണിയിലാവുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. കടല്‍ശാന്തമായിരിക്കുന്ന ഈ സീസണാണ് മല്‍സ്യത്തൊഴിലാളികളുടെ ഏക പ്രതീക്ഷ. വള്ളത്തില്‍ പിടിപ്പിച്ചിരിക്കുന്ന കാമറ കണ്ണുകളിലൂടെ വന്‍ മല്‍സ്യക്കൂട്ടങ്ങള്‍ കടലില്‍ കാണാറുണ്ട്. എന്നാല്‍ വല ഇറക്കി കഴിയുമ്പോള്‍ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാല്‍ മല്‍സ്യം കയറുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. എങ്കിലും രണ്ടു ദിവസത്തിനുള്ളില്‍  മല്‍സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss