|    Jan 20 Fri, 2017 1:31 pm
FLASH NEWS

ശംസുദ്ദീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല : കാന്തപുരം

Published : 19th May 2016 | Posted By: G.A.G

kanthapuram

ദുബയ്: മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് പ്രസംഗിച്ചത് അഭ്ിപ്രായം മാത്രമായിരുന്നുവെന്നും ഇത് ഒരു പ്രഖ്യാപനമോ ആഹ്വാനമോ ആയിരുന്നില്ലെന്നും കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്‍. മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടില്ല. അതേ സമയം മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പങ്കാളിയായ സ്ഥാനാര്‍ത്ഥിയ പരാജയപ്പെടുത്താന്‍ മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്്ഥികളുടെ യോഗത്തിലാണ് ഇക്കാര്യം പ്രസംഗിച്ചത്. കൊലപാതക രാഷ്ട്രീയത്തിനെ എതിര്‍ക്കുകയെന്നത് തന്റെ ബാധ്യതയാണ്. മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതില്‍ തന്റെ അഭിപ്രായം പറയേണ്ടതില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയേയും നേരിട്ട് തോല്‍പ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതേ സമയം മണ്ണാര്‍ക്കാട് ഒഴികെയുള്ള സംഘടന സഹായിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങള്‍ ഉദാഹരണങ്ങളാണ്. ബി.ജെ.പി പോലുള്ള വര്‍ഗ്ഗീയ കക്ഷികളെ തോല്‍പ്പിക്കാനും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനും എല്ലാ മുസ്ലിം സംഘടനകളും അടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നിക്കണം. മുസ്ലിം ലീഗിനെ തോല്‍പ്പിക്കാന്‍ താന്‍ ശ്രമിച്ചി്ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ ആരാധനലായങ്ങള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം സര്‍ക്കാര്‍ തടയണമെന്നും ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 789 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക