|    Mar 30 Thu, 2017 12:31 pm
FLASH NEWS

വ്യോമസേന വിമാനത്തിന്റെ തിരോധാനത്തിന് പിന്നില്‍ അട്ടിമറിയെന്ന് സംശയം

Published : 2nd August 2016 | Posted By: mi.ptk

an-32

ചെന്നൈ: പോര്‍ട്ട്‌ബ്ലെയറിലേയ്ക്ക് പോയ ഇന്ത്യന്‍ വ്യോമസേന വിമാനമായ എഎന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും വിമാനത്തെ കുറിച്ചുള്ള യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ വിമാനത്തിന്റെ തിരോധാനത്തിന്് പിന്നില്‍ അട്ടിമറി ശ്രമമാണെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം. ഒരാഴ്ച പിന്നിട്ട് വിമാനങ്ങളും ബോട്ടുകളും തിരച്ചില്‍ നടത്തിയിട്ടും വിമാനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ആന്‍ഡമാനിലുള്ള ഇന്ത്യുടെ തന്ത്രപ്രധാനമായ സൈനിക ആസ്ഥാനങ്ങളിലേയ്ക്ക് സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നത് തടയാന്‍ കഴിയുമോ എന്ന് ശത്രുതയുള്ള അയല്‍രാജ്യങ്ങള്‍ ശ്രമിച്ചതാവാം വിമാനത്തിന്റെ തിരോധാനത്തിന് കാരണമെന്ന് ഐഎഎഫ് റിട്ട. ഓഫീസര്‍ ഉജാഗര്‍ സിങ് ടൈംസ് ഓഫ് ഇന്ത്യയോട്് പറഞ്ഞതായി റിപ്പോര്‍ട്ട്.
എഎന്‍ 32 കാണാതായ സമയം വിമാനം സഞ്ചരിച്ച ദിശയില്‍ പാകിസ്താന്റെയോ ചൈനയുടെയോ യുദ്ധക്കപ്പല്‍ ഉണ്ടായിരുന്നോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഉജാഗര്‍ സിങ് ആവശ്യപ്പെട്ടു. കാണാതായ വിമാനം വളരെ ഉറപ്പുള്ളതും ഏത്ര പ്രയാസമുള്ള അവസ്ഥയിലും നിലത്തിറക്കാന്‍ സാധിക്കുമെന്നുള്ളതും അട്ടിമറി ശ്രമം നടന്നതായുള്ള വാദങ്ങളെ കൂടുതല്‍ വിശ്വാസ്യയോഗ്യമാക്കുന്നതാണ്.
അതേസമയം, റിട്ട. ഉപനാവിക സേനാപതി ടി ഹരി ഉജാഗറിന്റെ പ്രസ്ഥാവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ലേസര്‍ ഉപയോഗിച്ചോ മിസൈല്‍ ഉപയോഗിച്ചോ മാത്രമേ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ സമയങ്ങളില്‍ കടലിലുള്ള കപ്പലുകള്‍ ചെന്നൈയിലും വിശാഖപട്ടണത്തുമുള്ള കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷണത്തിലായിരിക്കും. അതുകൊണ്ട് തന്നെ കപ്പലുകളില്‍ നിന്ന് ആക്രമണം നടത്തിയെന്ന വാദത്തോട് യോജിക്കാനാകില്ല. മാത്രവുമല്ല, ഇനി ഏതെങ്കിലും തരത്തില്‍ വിമാനത്തെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താഴെ വീഴുമായിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് ഒരു വെടിവെയ്പ്പിലൂടെ അട്ടിമറി നടത്തിയെന്ന വാദം വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day