|    Apr 23 Mon, 2018 9:40 am
Home   >  National   >  

വ്യോമസേന വിമാനം കാണാതായി

Published : 22nd July 2016 | Posted By: mi.ptk

an-32-second

ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയറിലേയ്ക്ക്  പുറപ്പെട്ട വ്യോമസേന വിമാനം കാണാതായി.ചെന്നൈ താംബരത്ത് നിന്ന് 8.30 ന് പുറപ്പെട്ട എഎന്‍ 32 എന്ന വിമാനം 9.30ന് പോര്‍ട്ട്‌ബ്ലെയറിലെത്തേണ്ടതായിരുന്നു. എന്നാല്‍  4 മണിക്കൂറായി വിമാനത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വ്യോമസേന അറിയിച്ചു.29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് പേര്‍ വിമാനത്തിലെ പതിവ് ജീവനക്കാരും 23 പേര്‍ യാത്രക്കാരായ സേനാംഗങ്ങളുമാണ്.
ചെറിയ എയര്‍ സ്ട്രിപ്പുകളില്‍പോലും ഇറങ്ങാന്‍ സാധിക്കുന്ന റഷ്യന്‍ നിര്‍മിത വിമാനമാണ് എഎന്‍ 32.ഇന്ത്യന്‍ സേനയിലെ ഏറ്റവും കാര്യക്ഷമമായ യാത്രാഉപോയോഗത്തിനുള്ള വിമാനമാണ്. വിമാനത്തിനായി വ്യാപക തിരച്ചിലാണ് ഇപ്പോള്‍ നടത്തുന്നത്. വിമാനങ്ങളും കപ്പലുകളും തിരച്ചിലിലേര്‍പ്പെട്ടിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് വ്യോമസേന അറിയിച്ചു.വിമാനം പുറപ്പെട്ട് 16 മിനുറ്റിന് ശേഷമാണ് വിമാനത്തില്‍ നിന്നും അവസാനമായി അറിയിപ്പ് വന്നതെന്നും എല്ലാം നോര്‍മലാണെന്നാണ് പൈലറ്റ് പറഞ്ഞതെന്നും വ്യോമസേന പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss