|    Feb 18 Sun, 2018 6:37 am
FLASH NEWS

വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലി ; ആദ്യദിനം 400 അപേക്ഷകര്‍

Published : 6th May 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി നടക്കുന്ന വ്യോമസേന റിക്രൂട്ട്‌മെന്റ് റാലിയിയുടെ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രീ രജിസ്‌ട്രേഷന്‍ എസ്‌കെഎംജെ സ്‌കൂളില്‍ തുടങ്ങി. ആദ്യദിനം നാനൂറോളം പേര്‍ രജിസ്‌ട്രേഷനായി എത്തി. ഇവയില്‍ 244 പേര്‍ക്ക് മാത്രമാണ്  രജിസ്‌ട്രേഷന്‍ നടത്താനായത്. 158 പേരുടെ രജിസ്‌ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ തള്ളി. പ്രായപരിധി കഴിഞ്ഞവര്‍, സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍, മതിയായ യോഗ്യതയില്ലാത്തത് തുടങ്ങിയ കാരണങ്ങളിലാണ് അപേക്ഷകള്‍ നിരസിച്ചത്.  രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് രജിസ്‌ട്രേഷന്‍ നടന്നത്.  ഇന്നും രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍ നടക്കും. വിഎച്ച്എസ്‌സി വിഭാഗത്തില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി പാസ്സായവര്‍ക്കും യോഗ്യത  സര്‍ട്ടിഫിക്കറ്റ് കൈയ്യിലില്ലാത്തവരെയും രജിസ്‌ട്രേഷന് പരിഗണക്കില്ല. വനിതാ ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. എസ്എസ്എല്‍സി, +2 പാസായ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രീ-രജിസ്‌ട്രേഷനും റാലിക്കും ഹാജരാകേണ്ടത്.  പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിന്നുവര്‍ക്ക് ഈ യോഗ്യത അടിസ്ഥാനമാക്കി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല.  മെയ് 25 മുതല്‍ 30 വരെയാണ് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. ഓട്ടോ ടെക്‌നീഷന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍, ഇന്ത്യന്‍ എയര്‍  ഫോഴ്‌സ് പോലിസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സെലക്ഷന്‍ റാലി നടത്തുന്നത്.   1997 ജൂലൈ 7നും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാം.  മെഡിക്കല്‍ അസിസ്റ്റന്റ് ഒഴികെയുള്ള മറ്റ് തസ്തികയിലേക്ക് പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷില്‍  50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.  മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍  50ശതമാനം  മാര്‍ക്കോടെ പ്ലസ്ടുവും  ഇംഗ്ലീഷില്‍    വിഷയത്തിന്  50 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.   രജിസ്‌ട്രേഷന് ഹാജരാക്കുന്ന നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റില്‍ അപേക്ഷകര്‍ ജില്ലയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss