|    Jan 20 Fri, 2017 1:22 pm
FLASH NEWS

വ്യോമസേനാ മേധാവി തേജസ് വിമാനത്തില്‍ കന്നിയാത്ര നടത്തി

Published : 18th May 2016 | Posted By: SMR

ബംഗളൂരു: വ്യോമസേനാ മേധാവി അരൂപ് റാഹ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസില്‍ കന്നിയാത്ര നടത്തി. ചൊവ്വാഴ്ചയാണ് അരൂപ് റാഹ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) എയര്‍പോര്‍ട്ടില്‍ നിന്ന് തേജസിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
30 മിനിറ്റോളം ഗ്രൂപ്പ് ക്യാപ്റ്റന്‍ എം രംഗാചാരിക്കൊപ്പം വ്യോമസേനാ മേധാവി ബംഗളൂരുവിന്റെ ആകാശത്ത് ചെലവിട്ടു. ആദ്യമായാണ് തേജസില്‍ ഒരു വ്യോമസേനാ മേധാവി കന്നിയാത്ര നടത്തുന്നത്. തേജസ് പൂര്‍ണ സജ്ജമാണെന്നും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതൊരു നാഴികക്കല്ലാവുമെന്നും അരൂപ് റാഹ പറഞ്ഞു.
വിമാനത്തിന്റെ പ്രവര്‍ത്തനമികവിനെ പുകഴ്ത്തിയ അരൂപ് റാഹ തങ്ങളുടെ മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിച്ചതായും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക