|    Feb 21 Wed, 2018 4:43 pm
FLASH NEWS
Home   >  Sports  >  Football  >  

വ്യൂവര്‍ഷിപ്പില്‍ പുത്തന്‍ റെക്കോഡുമായി ഐഎസ്എല്‍; അണ്ടര്‍ 17 ലോകകപ്പിനെ മറികടന്നു

Published : 12th December 2017 | Posted By: vishnu vis

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിലെ പോരാട്ടം കടുക്കുമ്പോള്‍ ടിവി വ്യൂവര്‍ഷിപ്പിലും ഗംഭീര വര്‍ധന. ആദ്യ മൂന്ന് ആഴ്ച മാത്രം 81 മില്യണ്‍ ആളുകളാണ് ഐഎസ്എല്‍ മല്‍സരം കണ്ടതെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ റേറ്റിങ്ങിനെ കടത്തിവെട്ടിയാണ് ഐഎസ്എല്‍ മുന്നേറുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം അണ്ടര്‍ 17 ലോകകപ്പിന്റെ 52 മല്‍സരങ്ങളുടെ വ്യൂവര്‍ഷിപ്പിനെ അതിലും കുറച്ചുസമയം കൊണ്ട് ഐഎസ്എല്‍ മറികടന്നിരിക്കുകയാണ്. ഉദ്ഘാടന മല്‍സരം കണ്ടത് 7.4 മില്യണ്‍ ആളുകളാണ്. ഇത് ഇന്ത്യയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ റെക്കോഡാണ്. ഈ സീസണില്‍ എത്തിയ ജംഷഡ്പൂര്‍ എഫ്‌സിക്കും ബംഗളൂരു എഫ്‌സിക്കും മികച്ച ആരാധക പിന്തുണയാണ് ലഭിക്കുന്നതെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss