|    May 25 Thu, 2017 10:27 am
FLASH NEWS

വ്യാപാര സ്ഥാപനങ്ങളില്‍ മോഷണവും തട്ടിപ്പും; പ്രതി പിടിയില്‍

Published : 29th July 2016 | Posted By: SMR

മട്ടാഞ്ചേരി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണവും തട്ടിപ്പും നടത്തുന്നയാള്‍ തോപ്പുംപടി പോലീസിന്റെ പിടിയിലായി.പത്തനംതിട്ട മല്ലപ്പള്ളി ആലും മൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ്(43)നെയാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷ്,തോപ്പുംപടി എസ്‌ഐസി ബിനു എന്നിവരുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തോപ്പുംപടി ബേബി മറൈന്‍ റോഡിലുള്ള തടി മില്ലില്‍ തടി വാങ്ങാനെന്ന വ്യാജേനയെത്തി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മോഷ്ടിച്ച കേസില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്.മോഷണത്തിന് പുറമേ വനിത ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ ഉടമയില്ലാത്ത സമയം നോക്കിയെത്തി ഉടമയുടെ വിശ്വസ്തനാണെന്ന് വരുത്തി തീര്‍ത്ത് ഉടമയുമായി ഫോണില്‍ സംസാരിക്കുന്നതായി ജീവനക്കാരിയെ വിശ്വസിപ്പിച്ച് പണം തട്ടുന്ന രീതിയും ഇയാള്‍ക്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി വിവിധ സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു.ചില കടകളിലെ സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.പശ്ചിമകൊച്ചിയില്‍ പള്ളുരുത്തി,മട്ടാഞ്ചേരി,ഫോര്‍ട്ട്‌കൊച്ചി,തോപ്പുംപടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.ഇതിന് പുറമേ ഇയാള്‍ പോലീസ് പിടിയിലായതറിഞ്ഞ് വിവിധ ജില്ലകളില്‍ നിന്നും പരാതികള്‍ ലഭിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day