|    May 28 Sun, 2017 1:19 am
FLASH NEWS

വ്യാപാര ദിനാചരണം സംഘടിപ്പിച്ചു

Published : 10th August 2016 | Posted By: mi.ptk

രാജാക്കാട്: ദേശീയ വ്യാപാരദിനാചരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമതി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ റ്റി ജി ശശികുമാര്‍ പതാക ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഓഗസ്റ്റ് ഒമ്പത് ദേശീയ വ്യാപാര ദിനമായി പ്രഖ്യാപിച്ചത്. ഇത്തവണയും വ്യാപാര ദിനത്തിന്റെ ബാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാനത്തൊട്ടാകെ കേരളാ വ്യാപാരി വ്യസായി ഏകോപന സമതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ബാഗമായി രാജാക്കാട് യൂണിറ്റിന്‍രെയും നേതൃത്വത്തില്‍ വ്യാപാര ദിനാചരണം സംഘടിപ്പിച്ചു. രാജാക്കാട് വ്യാപാര ഭവന്റെ മുമ്പില്‍ പതാക ഉയര്‍ത്തിയതിന് ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്. മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടരി റ്റി ജി ശശികുമാര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് ഉച്ചയക്ക് ശേഷം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടേയും മറ്റ#ു#ം വിവിധ കാലാപരിപാടികളോടെ ആഘോഷമായ ദിവനാചരണ പരിപാടികളും സംഘടിപ്പിച്ചു.
ചിത്രം. വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി രാജാക്കാട് വ്യാപാര ഭവന് മുമ്പില്‍ ജില്ലാ സെക്രട്ടരി റ്റി ജി ശശികുമാര്‍ പതാക ഉയര്‍ത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day