|    Mar 27 Mon, 2017 2:17 pm
FLASH NEWS

വ്യാപാര കേന്ദ്രത്തില്‍ ധ്രുവക്കരടിയെ പ്രദര്‍ശിപ്പിച്ചു; പ്രതിഷേധം ശക്തം

Published : 8th August 2016 | Posted By: SMR

ഗ്വാങ്‌ഷോ(ചൈന): ചൈനയിലെ ഗ്വാങ്‌ഷോ നഗരത്തില്‍ വ്യാപാര കേന്ദ്രത്തില്‍ ധ്രുവക്കരടിയെ പ്രദര്‍ശിപ്പിച്ചതിനെതിരായ ഓണ്‍ലൈന്‍ പരാതിയില്‍ അഞ്ചുലക്ഷത്തോളം പേര്‍ ഒപ്പുവച്ചു. ഗ്വാങ്‌ഷോയിലെ ഗ്രാന്‍ഡ്‌വ്യു വ്യാപാര കേന്ദ്രത്തിലുള്ള തീം പാര്‍ക്കിലാണ് പിസ്സ എന്ന പേരുള്ള ധ്രുവക്കരടിയെ പ്രദര്‍ശിപ്പിക്കുന്നത്.
തീംപാര്‍ക്ക് അടച്ചുപൂട്ടണമെന്നും ധ്രുവപ്രദേശത്തു കഴിയേണ്ട ജീവിക്കെതിരായ ക്രൂരതകളുടെ പേരില്‍ സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ധ്രുവക്കരടിയെ പാര്‍പ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ തീംപാര്‍ക്കിലില്ലെന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആരോപിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക