|    Oct 24 Wed, 2018 9:21 am
FLASH NEWS

വ്യാപാരി വ്യവസായി ഏകോപന സമിതി തിരഞ്ഞെടുപ്പ് ; ഔദ്യോഗിക പാനല്‍ പരാജയപ്പെട്ടു

Published : 12th May 2017 | Posted By: fsq

 

പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഔദ്യോഗിക വിഭാഗത്തിനെ പരാജയപ്പെടുത്തി സുരേഷ് ബാബു കൈലാസ് നേതൃത്വം കൊടുക്കുന്ന പാനല്‍ വിജയിച്ചു. ഏറെകാലമായി പേരാമ്പ്രയിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലിരുന്നവര്‍ക്കെതിരെ കുറേ അംഗങ്ങള്‍ രംഗത്ത് വരുകയും പുതിയൊരു പാനലിനു രൂപം നല്‍കി തിരഞ്ഞെടുപ്പു രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയുമായിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ 230 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. നിലവിലുള്ള പ്രസിഡന്റും ജില്ലാ സെക്രട്ടറി കൂടിയായ ജനറല്‍ സെക്രട്ടറിയും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ആകെയുള്ള 1288 അംഗങ്ങളില്‍ 1015 പേര്‍ വോട്ടിംഗില്‍ പങ്കെടുത്തു. ഔദ്യോഗിക പക്ഷത്തിന് 384 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. വിജയിച്ച പാനല്‍ 614 വോട്ട് കരസ്ഥമാക്കിയപ്പോള്‍ 17 വോട്ട് അസാധുവായി. ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് മുത്തേടത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്ത ു.  ഭാരവാഹികള്‍: സുരേഷ് ബാബു കൈലാസ് (പ്രസിഡന്റ്), ഒ പി മുഹമ്മദ് (ജനറല്‍ സെക്രട്ടറി), സലീം മണവയല്‍ (ട്രഷറര്‍). ജനറല്‍ ബോഡി യോഗത്തിന് ശേഷം പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss