|    May 23 Tue, 2017 12:26 pm
FLASH NEWS

വ്യാപാരി ജീവനൊടുക്കിയത് ബ്ലേഡുകാരന്റെ ഭീഷണി മൂലമെന്ന്

Published : 2nd July 2016 | Posted By: SMR

മുക്കൂട്ടുതറ: കഴിഞ്ഞ ദിവസം വ്യാപാരി സ്വയം ജീവനൊടുക്കിയത് നാട്ടിലെ ഒരു ബ്ലേഡ് പലിശക്കാരന്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്ത്. ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണെന്ന ആവശ്യം ശക്തമായി.
പലിശ ഇല്ലാതെ വായ്പ നല്‍കിയ ലക്ഷങ്ങള്‍ തിരികെ കിട്ടതെ വന്നപ്പോഴാണ് നിവൃത്തിയില്ലാതെ വ്യാപാരി അമിത പലിശയ്ക്ക് ബ്ലേക്ക് പലിശക്കാരന്റെ കൈയില്‍ നിന്നും പണം കടം വാങ്ങേണ്ടിവന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ തുക തിരികെ ആവശ്യപ്പെട്ടെത്തിയ ബ്ലേഡുകാരന്‍ വ്യാപാരിയെ വീട്ടില്‍ വച്ച് കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ അപമാനിക്കുകയും വൈകീട്ട് അഞ്ചിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ വീട് ഒഴിയണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരി ബ്ലേഡുകാരന്‍ പോയതിന് പിന്നാലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു.
ഓപറേഷന്‍ കുബേര നിലച്ചതോടെ ബ്ലേഡ് മാഫിയാ പീഡനം തകൃതിയാണ്. എന്നാല്‍ പലരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ വ്യാപാരിക്ക് കിട്ടാനുണ്ട്. പലിശ ഈടാക്കാതെയുള്ള കൊടുക്കല്‍ വാങ്ങലുകളായിരുന്നു ഇതെല്ലാം. അതേ സമയം ബ്ലേഡുകാരന് വ്യാപാരി നല്‍കാനുണ്ടായിന്നത് അഞ്ചു ലക്ഷം രൂപ മാത്രമാണ്. നാട്ടില്‍ പതിറ്റാണ്ടുകളായി വ്യാപാര രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന വ്യാപാരിയുടെ ദാരുണവിയോഗം നാടിനെ ദുഖത്തിലാഴ്ത്തിരിക്കുകയാണ്. സംഭവത്തില്‍ ജനരോഷം ശക്തമായി കഴിഞ്ഞു.കിടപ്പാടവും സ്ഥലവും ബ്ലാങ്ക് ചെക്കുകളുമൊക്കെ ഈടായി വാങ്ങി കഴുത്തറപ്പന്‍ പലിശയ്ക്ക് പണം നല്‍കുന്നവര്‍ നാട്ടില്‍ വീണ്ടും തലപൊക്കി തുടങ്ങി.
നിവൃത്തിയില്ലാതെ കൊള്ളപ്പലിശയുടെ കെണിയില്‍ പെട്ടുപോവുന്നവര്‍ ഒടുവില്‍ സമ്പാദ്യമെല്ലാം നല്‍കിയാലും ഇവരുടെ പിടിയില്‍ നിന്നു രക്ഷപ്പെടാനാവുന്നില്ല. സര്‍ക്കാരും നിയമപാലകരും ബ്ലേഡ് മാഫിയ ഭീഷണിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day