|    Aug 20 Sun, 2017 3:20 pm
FLASH NEWS

വ്യാപാരിയെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍

Published : 6th June 2017 | Posted By: fsq

 

ഓയൂര്‍: അപകടത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ വ്യാപാരിയെ മര്‍ദ്ദിച്ചവര്‍ പോലിസ് പിടിയില്‍. അമ്പലംകുന്ന് ചെറുവക്കല്‍ മേലേവിള വീട്ടില്‍ തങ്കച്ചനെ (69)ആക്രമിച്ച കേസില്‍ പാറമുക്ക് പ്ലാവിള പുത്തന്‍വീട്ടില്‍ പ്രസാദ് (49), ഉണ്ണി വിലാസത്തില്‍ സുബാഷ് (29) എന്നിവരാണ് പോലിസ് പിടിയിലായത്. നാലിന് വൈകീട്ട് ഏഴോടെ ചെറുവക്കല്‍ ജങ്ഷനില്‍ വച്ചാണ് സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തങ്കച്ചന്‍ നടത്തിവന്നിരുന്ന സ്ഥാപനത്തിന്റെ മുന്നില്‍ വച്ച് മറിഞ്ഞു. ഇതിനെ തുടര്‍ന്ന് കടയുടമയുമായി നടന്ന സംസാരത്തിനിടയില്‍ പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടായതായി പറയപ്പെടുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. പ്രകോപിതരായി തിരിച്ചു പോയ പ്രതികള്‍ വാളുമായി കടയില്‍ വന്ന് വീണ്ടും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കടയുടമയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവവുമുയി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക