|    Feb 21 Wed, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരേ കേസ്

Published : 9th August 2017 | Posted By: fsq

 

കൊല്ലം: പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ വിസമ്മതിച്ച വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരേ കേസെടുത്തു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെതിരേയാണ് ചവറ പോലിസ് കേസെടുത്തത്. ചവറയില്‍ കുടിവെള്ളക്കമ്പനി നടത്തുന്ന മനോജ് എന്ന വ്യാപാരിയെയാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍, 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. അന്നു വൈകീട്ട് മനോജിനെ ഫോണില്‍ വിളിച്ച സുഭാഷ്, 5000 രൂപ ആവശ്യപ്പെട്ട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സുഭാഷിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss