|    Aug 21 Mon, 2017 10:19 am

വ്യാപാരിയെ തലയ്ക്കടിച്ച് പണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍

Published : 5th August 2017 | Posted By: fsq

 

കുന്നംകുളം: വടക്കാഞ്ചേരി റോഡിലെ വ്യാപാരിയെ തലയ്ക്കടിച്ച് പണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. കുന്നംകുളം അഞ്ഞൂര്‍കുന്ന് സ്വദേശി മുണ്ടത്തറവീട്ടില്‍ സുമന്‍ എന്ന സുമേഷ്(31) ആണ് അറസ്റ്റിലായത്്. മോഷണത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ നാട്ടിലേക്ക് വരാനായി മുംബൈയില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ കുന്നംകുളം പോലിസിന്റെ ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഇയാളെ പിടികൂടുകയായിരുന്നു. 2016 ജൂലൈ മാസത്തില്‍ വടക്കാഞ്ചേരി റോഡിലെ ഇരുമ്പു വ്യാപാരിയായ താരുക്കുട്ടിയെ രാത്രി കടപൂട്ടിപോകും വഴി തലയ്ക്കടിച്ച് വീഴ്ത്തി 3,80,000 രൂപ കവര്‍ന്ന കേസിലെ മുഖ്യ പ്രതിയാണ് സുമേഷ്. കേസില്‍ നേരിട്ട് ഇടപ്പെട്ട നാലു പേരുള്‍പ്പടെ ആറു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയുമായിരുന്നു ഇയാള്‍. കുന്നംകുളം സിഐ രാജേഷ് കെ മേനോന്‍, എഎസ്‌ഐ സുരേന്ദ്രന്‍, സിപിഒമാരായ ജിനു, സോണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക