|    Nov 17 Fri, 2017 10:55 pm
FLASH NEWS

വ്യാപാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം: പ്രതികള്‍ റിമാന്‍ഡില്‍

Published : 24th October 2016 | Posted By: SMR

തലശ്ശേരി: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടുപോവാന്‍ ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദേശം നല്‍കിയയാളെ തിരിച്ചറിഞ്ഞതായി പോലിസ്. തലശ്ശേരി സ്വദേശിയും അബൂദബിയില്‍ വ്യാപാരിയുമായ മുഹ്‌സി നാണു ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്നാണു പോലിസ് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം പിടിയിലായ ഉഡുപ്പി സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് പോലിസിന് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. തലശ്ശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ എസ്എസ് റോഡിലെ വണ്ണത്താങ്കണ്ടി സജീറിനെയാണ് തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദേശം നല്‍കിയത്. 15 ലക്ഷം രൂപയാണ് സംഘത്തിന് ഇയാള്‍ വാഗ്ദാനം നല്‍കിയത്. അതേസമയം പിടിയിലായ ഉഡുപ്പി സ്വദേശികളായ റസിന്‍(29), മുഹമ്മദ് അഫ്‌സന്‍(29), ഇഖ്ബാല്‍(27), അബ്ദുസ്സമദ്(24), കാസര്‍ഗോഡ് ഉപ്പള സ്വദേശി ബിലാല്‍(18), കണ്ണൂര്‍ കുടുക്കി മൊട്ടയിലെ റഈസ്(25) എന്നിവരെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.  ശനിയാഴ്ച വൈകീട്ട് നമ്പര്‍ പ്ലേറ്റില്ലാതെ വെള്ള ടവേര കാറില്‍ തലശ്ശേരിയില്‍ കറങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.  പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസിന് ഹരജി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്ന് രണ്ട് വടിവാള്‍ കണ്ടെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക