വ്യാപാരിയെ കൊന്ന് ഖബറിടത്തില്‍ കുഴിച്ചുമൂടിയ പ്രതി പിടിയില്‍
Published : 17th July 2016 | Posted By: mi.ptk

കണ്ണൂര്‍: മാഹി പെരിങ്ങാടിയില്‍ വ്യാപാരിയായ പുതിയപുരയില്‍ സിദ്ദീഖിനെ(70)കൊലപ്പെടുത്തി പെരിങ്ങാടി ജുമാഅത്ത് പള്ളി ഖബറിടത്തില്‍ കുഴിച്ചുമൂടിയ പ്രതി അറസ്റ്റില്‍. സിദ്ദീഖിന്റെ അകന്ന ബന്ധുവും ഖബര്‍ കുഴിക്കുന്ന ജോലിക്കാരനുമായ മാപ്പിളാര്കണ്ടി പള്ളിയത്ത് ഹൗസില്‍ യൂസഫ് (55) ആണ് പിടിയിലായത്.
ദിവസങ്ങള്‍ക്ക് മുമ്പ് സിദ്ദീഖിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് പിന്നീട് പള്ളിയിലെ ഖബറിടത്തില്‍ സിദ്ദീഖിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെരിങ്ങാടി പള്ളിയ്ക്ക് മുമ്പിലെ സിസിടിവിയില്‍ സിദ്ദീഖ് പള്ളിയിലേയ്ക്ക് കടക്കുന്നതായി കണ്ടിരുന്നെങ്കിലും തിരിച്ചുവരുന്ന ദൃശ്യങ്ങള്‍ കാണാത്തതില്‍ സംശയം തോന്നിയ പോലീസ് പള്ളിയ്ക്ക് പരിസരത്ത് വിശദ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് സിദ്ദീഖിന്റെ മൃതദേഹം കണ്ടെത്തിയത്.
സിദ്ദീഖിന് പണം കൊടുക്കുന്ന ശീലമുണ്ടെന്ന് മനസ്സിലാക്കിയ യൂസഫ് പണത്തിനായി സിദ്ദീഖിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. യൂസഫ് പണം നല്‍കാനുള്ള വ്യക്തയ്ക്ക് സിദ്ദീഖിനെ കാണാതായ അന്ന് പണം നല്‍കിയതാണ് യൂസഫിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ കാരണം.
സിദ്ദീഖിന്റെ കൈവശമുണ്ടായിരുന്ന 30000 ത്തോളം രൂപ അപഹരിച്ച ശേഷം മൃതദേഹം ഖബറിടത്തില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയെ പെരിങ്ങാടി ജുമാഅത്ത് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.