|    Nov 19 Mon, 2018 2:40 am
FLASH NEWS

വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Published : 27th August 2018 | Posted By: kasim kzm

കൊടുവള്ളി: കൊടുവള്ളിയില്‍ റൈഹാന സ്‌റ്റോര്‍ തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായില്‍ അബ്ദുല്‍ കരീമി(40)നെ കത്തികൊണ്ട്കുത്തി പരിക്കേല്‍പ്പിച്ച ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പിടികുടി. കൊടുവള്ളി രാരോത്ത് ചാലില്‍ മുഹമ്മദ് തമീം (ഈരോലി -23), വാരിക്കുഴിത്താഴം ഷാഫി (വെള്ളോച്ചി-23), എന്നിവരെ ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് മാര്‍ക്കറ്റ് റോഡില്‍ നിന്നും പിടികൂടിയത്. സംഭവത്തിന് ശേഷം പോലിസിനെ വെട്ടിച്ച് കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാനായത്. ഇരുവരേയും താമരശ്ശേരി കോടതി റിമാന്റ് ചെയ്തു. വ്യാപാരികള്‍ പ്രതിഷേധിച്ചുകൊടുവള്ളി: കൊടുവള്ളിയിലെ വ്യാപാരി ആലപ്പുറായില്‍ അബ്ദുള്‍ കരീമിനെ മര്‍ദിക്കുകയും കട അടിച്ചു തകര്‍ക്കുറ്റകയും ചെയ്ത ക്രിമിനലുകളെ അറസ്റ്റ് ചെയ്യുകയും കൊടുവള്ളിയിലെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന രീതിയിലുള്ള മദ്യമയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം അവസാനിപ്പിക്കുവാനും കൊടുവള്ളിയില്‍ ചേര്‍ന്ന കൊടുവള്ളി ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അടിയന്തര പ്രവര്‍ത്തക സമിതി യോഗം അധക്രൃതരോടാവശ്യപെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss