|    Dec 19 Tue, 2017 12:14 am
FLASH NEWS

വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: വ്യാപാരിയേയും മകനെയും ആക്രമിച്ച് 50000 രൂപ കവര്‍ന്ന മുഖംമൂടി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനി ചാത്തോറത്ത് വീട്ടില്‍ പ്രഭീഷ് (27), പെരിങ്ങൊളം കുരിക്കത്തൂര്‍ കരിമ്പനത്തൊടിയില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് പോലിസ് പിടികൂടിയത്. സംഘത്തിലെ മൂന്നാമന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലി, മകന്‍ റോഷന്‍ എന്നിവരാണ് ഇക്കഴിഞ്ഞ ജൂലൈ 11ന് 11.30ന് കട പൂട്ടി പോവുന്നതിനിടയില്‍ കവര്‍ച്ചക്കിരയായത്. ഇരുവരും കാറിലേക്കു കയറുന്നതിനിടെ  സംഘം കത്തിയുമായി ചാടിവീണ് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ഷൗക്കത്തലിക്കും മകനും നേരെ സംഘം കത്തി വീശി. ഷൗക്കത്തലിയുടെ കൈക്ക് മുറിവേറ്റു. അക്രമത്തില്‍ പകച്ചുപോയ ഇരുവരും ബഹളം വച്ചുവെങ്കിലും കനത്ത മഴയായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഇതിനിടെ കത്തി വീശിക്കൊണ്ടു തന്നെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. രണ്ടാമനെ കണ്ടാലറിയാമെന്ന് ഇരുവരും പോലിസിന് മൊഴി നല്‍കിയിരുന്നു. നോര്‍ത്ത് അസി. കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍, മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്‍, കോസ്റ്റല്‍ സിഐ ടി കെ അഷ്‌റഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss