|    Oct 24 Wed, 2018 1:41 am
FLASH NEWS

വ്യാപാരിയുടെ തിരോധാനം : അന്വേഷണസംഘം ബംഗളൂരുവില്‍

Published : 25th September 2017 | Posted By: fsq

 

വടകര : ഓര്‍ക്കാട്ടേരി ടൗണിലെ മൊബൈല്‍ ഷോപ്പുടമ വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ അംജദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണസംഘം ബംഗളുരുവിലെത്തി. എടച്ചേരി അഡീഷണല്‍ എസ്‌ഐ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളുരുവിലേക്ക് തിരിച്ചത്. ഇക്കഴിഞ്ഞ 11മുതല്‍ കാണാതായ അംജദ് പിറ്റേ ദിവസം ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലേക്ക് പുറപ്പെടുകയാണെന്ന് പറഞ്ഞ അംജദിനെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ല. മൊബൈല്‍ ഫോണടക്കം സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നുണ്ടെങ്കിലും ടവര്‍ ലൊക്കേഷന്‍ ലഭിക്കാത്തതിനാല്‍ ഇയ്യാളെ കണ്ടെത്താന്‍ പ്രയാസം നേരിടുകയാണ്. കടയിലേക്ക് സാധനം വാങ്ങിക്കാന്‍ കോഴിക്കോട് പോയി വടകരയില്‍ തിരിച്ചെത്തിയ ശേഷമാണ് യുവാവിനെ കാണാതാവുന്നത്. ഇയാള്‍ സഞ്ചരിച്ച കാര്‍ എടച്ചേരി പോലീസ് വടകരയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss