|    Jul 19 Thu, 2018 11:39 am
FLASH NEWS

വ്യാപാരിക്ക് മര്‍ദ്ദനം; മഞ്ഞപ്രയില്‍ ഇന്ന് ഹര്‍ത്താല്‍

Published : 6th September 2017 | Posted By: fsq

 

കാലടി: മഞ്ഞപ്രയില്‍ വ്യാപാരിയെ സ്ഥാപനത്തില്‍ കയറി മര്‍ദ്ദിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് പകല്‍ ഹര്‍ത്താല്‍ നടക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗം ജിജോ ജോസി(42)നാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ പിതാവ് ജോസ്(75)നും പരിക്കുണ്ട്. ഇരുവരുടേയും ശരീരത്തില്‍ മുറിവ്, ചതവുമാണുള്ളത്. തവളപ്പാറ കപ്പേളയ്ക്കു സമീപമാണ് ഇയാളുടെ പലചരക്കുകട പ്രവര്‍ത്തിക്കുന്നത്. ജിജോ ഉച്ചയൂണ് കഴിക്കുവാന്‍ പോയ സമയം പിതാവായിരുന്നു കടയിലുണ്ടായിരുന്നത്. ഈ സമയം അക്രമി സ്ഥാപനത്തില്‍കയറി ചരക്കുകള്‍ വാരിയെറിയുകയും ജോസിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ജിജോ എത്തി പിതാവിനെ ആശുപത്രിയിലാക്കിയശേഷം വൈകീട്ട് കടയടക്കാന്‍ എത്തിയ കടയുടമയേയും മര്‍ദ്ദിക്കുകയാണുണ്ടായത്. ഇന്ന് രാവിലെ 6മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും യോഗവും നടത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി റെന്നി പാപ്പച്ചന്‍ അറിയിച്ചു. ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss