|    Jun 28 Wed, 2017 5:36 am
FLASH NEWS

വ്യാപാരികള്‍ 10 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Published : 25th November 2016 | Posted By: SMR

തൊടുപുഴ: സഹകരണ മേഖലയെ തകര്‍ക്കുന്ന നയം തുടര്‍ന്നാല്‍ ശക്തിയായി പ്രതികരിക്കേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നറിയിപ്പ് നല്‍കി.വിപണിയിലെ നോട്ടുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തൊടുപുഴ, ഇളംദേശം,അടിമാലി,കട്ടപ്പന,മൂന്നാര്‍,രാജകുമാരി,നെടുങ്കണ്ടം,ഇടുക്കി,കുമളി,പീരുമേട് എന്നിവടങ്ങളില്‍ വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.തൊടുപുഴയിലും വണ്ണപ്പുറത്തും നടന്ന മാര്‍ച്ചുകള്‍ ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.അടിമാലിയില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ എന്‍ ദിവാകരന്‍,ദേവികുളത്ത് സംസ്ഥാന കൗണ്‍സിലര്‍ കെ തങ്കപ്പന്‍,കട്ടപ്പനയില്‍ ജനറല്‍ സെക്രട്ടറി കെ പി ഹസ്സന്‍, ഇടുക്കിയില്‍ സെക്രട്ടറി സണ്ണി പൈമ്പിള്ളില്‍ നെടുങ്കണ്ടത്ത് പ്രസിഡന്റ് ആര്‍ സുരേഷ്, കുമളിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വനിതാ വിഭാഗം വൈസ് പ്രസിഡന്റുമായ ആന്‍സി ജയിംസ്, രാജകുമാരിയില്‍ ബ്ലോക്ക് പ്രസിഡന്റ് സാബു ജോസഫ്, പാമ്പനാറില്‍ ബ്ലോക്ക് പ്രസിഡന്റ് ടി ജെ മാത്യു തട്ടാംപറമ്പില്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വ്യാപാരികള്‍ പങ്കെടുത്തു.അത്യാവശ്യ അവസരങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കരുതി വെച്ചിരുന്ന കൈവശവും നിക്ഷേപങ്ങളിലുമുള്ള പണം വിപണനം നടത്താന്‍ തടസ്സം നില്‍ക്കുന്നത് ഉടനടി നീക്കണമെന്ന് മാരിയില്‍ കൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. കൃഷിയും കച്ചവടവും തടസ്സമില്ലാതെ നടത്താന്‍ അനുവദിക്കണം. നോട്ടുകള്‍ അസാധുവാക്കല്‍ നടപടി പുനപ്പരിശോധിക്കുകയും പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ നല്‍കാന്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക