|    Feb 20 Tue, 2018 1:39 am
FLASH NEWS

വ്യാപാരികള്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കുന്നു

Published : 23rd January 2017 | Posted By: fsq

 

കാലടി: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉപഭോക്താക്കള്‍ക്ക് ഇനി പ്ലാസ്റ്റിക് കവറുകള്‍ നല്‍കില്ല. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ആഘാതമേല്‍പിക്കുകയും അതുവഴി ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്നുവെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണം. റിപ്പബ്ലിക് ദിനം മുതല്‍ മാലിന്യമുക്ത കാലടി എന്ന മുദ്രാവാക്യമുയര്‍ത്തി കാലടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുതിയ ചുവടുവയ്പിനൊരുങ്ങുന്നത്. ചണത്തിലോ തുണിയിലോ നിര്‍മിച്ച സഞ്ചി നല്‍കുവാനും ആലോചനയുണ്ട്. ഒന്നരവര്‍ഷംമുമ്പ് ക്യാറ്റ്‌സ് ക്ലബ്ബ് കാലടി പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പരിസ്ഥിതി സൗഹൃദ ക്യാരിബാഗുകള്‍ നല്‍കിയിരുന്നു. അന്ന് വ്യാപാരികള്‍ സഹകരിക്കാതിരുന്നതുമൂലം പദ്ധതി വിജയിച്ചില്ല. 60 മൈക്രോണില്‍ കുറഞ്ഞ ബാഗുകള്‍ കൊടുക്കരുതെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിബന്ധന. പുതിയ തീരുമാനം വഴി കാലടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാതൃകയാവുകയാണ്. 26മുതല്‍ കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇവ മണ്ണില്‍ ലയിക്കുകയില്ലെന്നു മാത്രമല്ല, കത്തിക്കുമ്പോള്‍ ഉയരുന്ന പുക പലരോഗങ്ങള്‍ക്കും കാരണമാവുന്നുമുണ്ട്. കവര്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനത്തെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയുമുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss