|    Jul 26 Wed, 2017 8:30 am
FLASH NEWS

വ്യാപാരികള്‍ പ്രതിസന്ധി നേരിടുന്നു: ഹൈബി ഈഡന്‍ എംഎല്‍എ

Published : 10th August 2016 | Posted By: SMR

കൊച്ചി: വ്യാപാരികള്‍ പ്രതിസന്ധിയിലാണെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. നിരവധി വ്യാപാരികള്‍ വികസന പദ്ധതികളുടെ ഇരകളാണ്.
കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിച്ചപ്പോള്‍ ഒട്ടനവധി കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കപ്പെട്ടെന്നും കച്ചവടക്കരാര്‍ വികസനത്തിനുവേണ്ടി വഴിമാറികൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ വ്യാപാരി ദിനാഘോഷത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എംഎല്‍എമാര്‍ക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പുറമെ, മാള്‍ സംസ്‌കാരവും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കടന്നുവരവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു.
നിലവില്‍ സംസ്ഥാന വരുമാനത്തിന്റെ 60 ശതമാനത്തിലേറെ വരുന്നത് വ്യാപാരമേഖലയില്‍നിന്നാണ്. അവരെ ഒഴിച്ചുനിര്‍ത്തിയുള്ള മുന്നോട്ടുപോക്ക് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ടിട്ടുണ്ട്. വ്യാപാരികളെ സംരക്ഷിക്കേണ്ടത് നാടിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എംഎല്‍എമാരായ വി ഡി സതീശന്‍, വി കെ ഇബ്രാഹിംകുഞ്ഞ്, വി പി സജീന്ദ്രന്‍, ആന്റണി ജോണ്‍, കെ ജെ മാക്‌സി പങ്കെടുത്തു. ജനപ്രതിനിധികളെ പൊന്നാടയണിച്ച് സ്വീകരിച്ചു.
ഉപഹാരവും നല്‍കി. എംഎല്‍എമാര്‍ മറുപടി പ്രസംഗം നടത്തി. സ്വാഗതം സംഘം ചെയര്‍മാനും ജില്ലാ സെക്രട്ടറിയുമായ പി സി ജേക്കബ് അധ്യക്ഷത വഹിച്ചു. വ്യാപാര സമിതി ജില്ലാ ഭാരവാഹികളും അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക