|    May 24 Wed, 2017 12:35 am
FLASH NEWS

വ്യാപാരികളെ മര്‍ദ്ദിച്ച നടപടി അപലപനീയം: എസ്ഡിപിഐ

Published : 2nd March 2016 | Posted By: SMR

തൃശൂര്‍: വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ നടപടികളില്‍ മനം നൊന്ത് വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ തൃശൂരിലെ വാണിജ്യ നികുതി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച പോലിസ് നടപടി അപലപനീയമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
പോലിസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വ്യാപാരി വ്യവസായി നേതാക്കളെ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ എസ്ഡിപിഐ പിന്തുണയ്ക്കും. വ്യാപാരികള്‍ക്ക് എതിരായുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തുന്ന സമരപരിപാടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സംസ്ഥാന സമിതിയംഗങ്ങളായ നാസറുദ്ദീന്‍ എളമരം, പി കെ കുഞ്ഞമ്മദ്ദ് ഫൈസി, വി ടി ഇക്‌റാമുല്‍ ഹഖ്, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക് തുടങ്ങിയവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day