|    Jul 16 Mon, 2018 2:56 am
FLASH NEWS

വ്യാപാരികളുടെ 24 മണിക്കൂര്‍ കടയടപ്പ് സമരം ഇന്ന്

Published : 1st November 2017 | Posted By: fsq

 

ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ കടയടപ്പ് സമരവും ഒരു ലക്ഷത്തില്‍പരം വ്യാപാരികളെ അണിനിരത്തി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും ഇന്ന്. ജില്ലയില്‍ നിന്നും പതിനായിരത്തില്‍പരം വ്യാപാരികള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കും. ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള വ്യാപാരി പീഡനം അവസാനിപ്പിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ജില്ലാ പ്രസിഡന്റ് രാജു അപ്‌സരയും ജില്ലാ ജനറല്‍ സെക്രട്ടറി വി സബില്‍ രാജും അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss