|    Feb 22 Wed, 2017 10:11 am
FLASH NEWS

വ്യാപാരികളുടെ ഹെഡ് പോസ്റ്റ്് ഓഫിസ് മാര്‍ച്ചും ധര്‍ണയും

Published : 23rd November 2016 | Posted By: SMR

പാലക്കാട്: നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം വ്യാപാര രംഗത്തും കാര്‍ഷിക നിര്‍മാണ സഹകരണ മേഖലകളിലും നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി പി എം ഹബീബ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി എസ് സിംപ്‌സണ്‍, ടി കെ ഹെന്‍ട്രി, യു എം നാസര്‍, കെ എം ജലീല്‍, ജില്ലാ സെക്രട്ടറിമാരായ പി അപ്പുക്കുട്ടന്‍, എം പി ജയപ്രസാദ്, സി രഘുനാഥന്‍, എ പി മാനു, സി കെ ഉബൈദ്, പി സി ബേബി, യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് എ ഫൈസല്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ജെ കുര്യാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക