|    Oct 20 Fri, 2017 9:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വ്യാപാരികളുടെ ജിഎസ്ടി നമ്പര്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: വ്യാപരികളുടെ ജിഎസ്ടി നമ്പര്‍ ജിഎസ്ടി വെബ്‌സൈറ്റിലെ ”ട്രാക് പ്രൊവിഷനല്‍ ഐഡി” എന്ന ലിങ്കില്‍ പരിശോധിക്കാമെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. ട്രാക് പ്രൊവിഷനല്‍ ഐഡി എന്ന ലിങ്കില്‍ വ്യാപരിയുടെ പഴയ ടിന്‍ നമ്പര്‍ നല്‍കിയാല്‍ നിലവിലെ ജിഎസ്ടി നമ്പര്‍ ലഭ്യമാവും. ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും ഇത്തരത്തില്‍ വ്യാപരികളുടെ ജിഎസ്ടി നമ്പര്‍ പരിശോധിക്കാവുന്നതാണ്. ജിഎസ്ടി മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് മാസം സമയംകൂടി വ്യാപരികള്‍ക്ക് അനുവദിച്ചിട്ടുണ്ട.് ആയതിനാല്‍ നിലവില്‍ വ്യാപാരികള്‍ക്ക് നല്‍കിയിട്ടുള്ള പ്രൊവിഷനല്‍ ഐഡി തന്നെ ജിഎസ്ടി നമ്പറായി ഉപയോഗിച്ച് വ്യാപാരം നടത്താവുന്നതാണ്. എന്നാല്‍, ജിഎസ്ടി രജിസ്റ്റ്രേഷനിലെ തിരുത്തലുകള്‍ വ്യാപരികള്‍ക്ക് ലഭ്യമാവണമെങ്കില്‍ ജിഎസ്ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക