|    Oct 21 Sat, 2017 6:52 am
FLASH NEWS

വ്യാപാരികളുടെ എതിര്‍പ്പ് ; പന്തളം നഗരസഭയ്ക്ക് മുമ്പിലെ ഓട നിര്‍മാണം നിര്‍ത്തിവച്ചു

Published : 21st October 2016 | Posted By: SMR

പന്തളം: മുനിസിപ്പല്‍ കമ്മിറ്റി തീരുമാന പ്രകാരം നടപ്പാതയും ഓടയും പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായുള്ള  ഓട പൊളിക്കല്‍ കടയുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്  നിര്‍ത്തിവച്ചു. ഇന്നലെ ഉച്ചയ്ക്ക് പിഡബ്ല്യുഡി ഓട പൊളിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് റവന്യൂ അധികൃതരും നഗരസഭാ അംഗങ്ങളും രാഷ്ട്രീയ കക്ഷി നേതാക്കളും സ്ഥലത്തെത്തി. നിലവില്‍ നഗരസഭയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലത്തിനും ഓടയ്ക്കും മുകളിലായിട്ടാണ് കടകള്‍ ഇറക്കി സ്ഥാപിച്ചിരിക്കുന്നത്. റവന്യൂ രേഖകളില്‍ നിന്നു റോഡ് കൈയേറ്റം നടത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. നിലവില്‍ മൂന്നു കടമുറികളും ഒരു താമസക്കാരനുമാണ് ഉള്ളത്. നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ച് ഓട നിര്‍മാണം പൂര്‍ത്തീകരിക്കണം. കിഴക്ക് പുലിയമഠം മുതല്‍ പടിഞ്ഞാറോട്ട് നഗരസഭ മതിലുകള്‍ ഉള്‍പ്പടെ നീക്കം ചെയ്തു റോഡിന്റെ വീതി കൂട്ടേണ്ടതായിട്ടുണ്ട്. അനധികൃത പാര്‍ക്കിങിനെതിരേ നഗരസഭയ്ക്ക് നടപടി സ്വീകരിക്കണമെങ്കില്‍ പിഡബ്ല്യുഡി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. പണി തുടരാത്ത സാഹചര്യത്തില്‍ ഇതിനു കാലതാമസം നേരിടും. കൈയേറ്റം ഒഴിപ്പിക്കാന്‍ താമസം നേരിടുന്നതിനാല്‍ ഗതാഗതകുരുക്കും പരിഹാരമില്ലാതെ തുടരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് റവന്യൂ അധികാരികളുമായുള്ള ചര്‍ച്ചയില്‍ താലൂക്ക് സര്‍വേയര്‍ സ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്തിയശേഷം മാത്രമേ ഓടപണി പുനരാരംഭിക്കുകയുള്ളെന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക