|    Sep 22 Sat, 2018 6:03 pm
FLASH NEWS

വ്യാപാര,വ്യവസായ മേഖലയ്ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം: ഏകോപന സമിതി

Published : 30th August 2018 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച 13 ജില്ലയിലേയും വ്യാപാരികള്‍ക്ക് പുനരധിവാസവും അര്‍ഹമായ നഷ്ടപരിഹാരവും നിയമപരമായ വിഷയങ്ങളില്‍ ഇളവും നല്‍കണമെന്ന് ആവിശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയുടേയും ഖജാഞ്ചി ദേവസ്യ മേച്ചേരിയുടേയും നേതൃത്വത്തിലുള്ള സംഘടനാ നേതാക്കള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ധന മന്ത്രി ഡോ.തോമസ് ഐസക്ക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരെ സന്ദര്‍ശ4ിച്ച് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടത്തിട്ടുള്ള വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടും ചില ബാങ്കുകള്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതയും കൂടാതെ സ്വകാര്യ പണമിടപാടുകാര്‍ ബുദ്ധിമുട്ടിക്കുന്ന പ്രവണതയും പലിശരഹിത ലോണുകള്‍ നല്‍കാനുള്ള ബാങ്കുകളുടെ വിമുഖതയും രാജു അപ്‌സര മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഈ വിഷയത്തില്‍ അടിന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. സെയില്‍ടാക്‌സ് കണക്കുകള്‍ ഹാജരാക്കേണ്ട കച്ചവടക്കാരുടെ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ മുഴുവന്‍ നശിച്ചുപോയത്‌കൊണ്ട് ഒരു വര്‍ഷത്തേക്ക് കണക്കുകള്‍ ഹാജരാക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യമുന്നയിച്ചു.
റോഡ് വികസനത്തിന് കടകള്‍ പൊളിച്ചുപോകുമ്പോള്‍ കോര്‍പ്പറേഷന്‍ ആക്ട് 100 പ്രകാരം അവിടെത്തന്നെ കടകള്‍ നിര്‍മിക്കുവാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പ്രളയദുരിതത്തെ തുടര്‍ന്ന് കടകള്‍ നശിച്ചുപോയ സ്ഥലങ്ങളില്‍ പുനര്‍നിര്‍മിക്കുവാന്‍ ജന്മിമാര്‍ അവസരം നല്‍കുന്നില്ല. അതുകൊണ്ട് വെള്ളപ്പൊക്കത്തിന് മുമ്പ് ബില്‍ഡിങ്ങ് ഉണ്ടായിരുന്ന അവസ്ഥയില്‍ പുനര്‍നിര്‍മിക്കുവാന്‍ അവസരം നല്‍കണം. വാറ്റ് രജിസ്‌ട്രേഷന്റെ അപാകത മൂലം ജിഎസ്ടി വകുപ്പില്‍ നിന്ന് അയക്കുന്ന നോട്ടീസുകള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം-സമിതി ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss