|    Dec 18 Tue, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വ്യാപാരബന്ധത്തിന്റെ ഓര്‍മയും സൗഹൃദവും പുതുക്കാന്‍ നാവികസേനാംഗങ്ങളുടെ പായ്ക്കപ്പല്‍ യാത്ര

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: ഗള്‍ഫ് മേഖലയും മലബാറുമായുള്ള വ്യാപാരബന്ധത്തിന്റെ ഓര്‍മയും സൗഹൃദവും പുതുക്കുന്നതിനായി പരമ്പരാഗത വഴിയിലൂടെ ‘ഒരുമിച്ച് തുഴയാം’ യാത്ര കൊച്ചിയിലെ നാവിക ആസ്ഥാനത്തുനിന്ന് ആരംഭിച്ചു. ഒമാന്‍ റോയല്‍ കപ്പലായ സീനത്ത് അല്‍ബിഹാ ര്‍, ഇന്ത്യന്‍ നാവികസേനയുടെ സുദര്‍ശിനി, തരംഗിണി എന്നീ മൂന്നു പായ്ക്കപ്പലുകളാണ് യാത്രതിരിക്കുന്നത്. സംഘത്തില്‍ ശ്രീലങ്ക, ചൈന, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാവികസേനാംഗങ്ങളുമുണ്ട്.
മലബാര്‍ തീരവും പേര്‍ഷ്യ ന്‍ ഗള്‍ഫും തമ്മില്‍ നിലനിന്നിരുന്ന ഊഷ്മളമായ വാണിജ്യബന്ധത്തിന്റെ ഓര്‍മകള്‍ പുതുക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന യാത്ര മസ്‌കത്തിലേക്കും തിരിച്ചും സഞ്ചരിക്കും. സീഷെല്‍സിലേക്ക് പോകുന്ന ഇന്ത്യന്‍ നാവികസേനയുടെ ചെറുകപ്പലുകളായ മാധേയ് തുടക്കത്തില്‍ ഇവയെ അനുഗമിക്കും.
കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഇന്ത്യന്‍ ഓഷ്യന്‍ നാവിക സിമ്പോസിയത്തിന്റെ 10ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പായ്ക്കപ്പല്‍ യാത്ര അഡ്മിറല്‍ സുനില്‍ ലാംബയും ഇറാന്‍ നാവികസേന കമാന്‍ഡറായ റിയര്‍ അഡ്മിറല്‍ ഹുസൈന്‍ ഖന്‍സാദിയും ചേര്‍ന്ന് ഫഌഗ്ഓഫ് ചെയ്തു. ഗള്‍ഫ് മേഖലയും മലബാറുമായുള്ള വ്യാപാരബന്ധത്തിന്റെ ഓര്‍മ പുതുക്കുന്നതിനായാണ് പായ്ക്കപ്പല്‍ യാത്ര.
പായ്ക്കപ്പല്‍ യാത്രയയക്ക ല്‍ ചടങ്ങിന് ഒമ്പതു ഹെലികോപ്റ്ററുകളും മൂന്ന് ചെറുവിമാനങ്ങളും പങ്കെടുത്തു. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയുമായുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ 26 രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളും ഉന്നത നാവികസേനാ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss