|    Dec 18 Tue, 2018 1:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാപം തട്ടിപ്പിലെ മുഖ്യ ആസൂത്രകന്‍ ബിഎസ്പി സ്ഥാനാര്‍ഥി

Published : 15th November 2018 | Posted By: kasim kzm

ഭോപാല്‍: വ്യാപം അഴിമതിയുടെ മുഖ്യ ആസൂത്രകന്‍ ഡോ. ജഗദീഷ് സാഗര്‍ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു ഗോദയില്‍. ബിന്ദ് ജില്ലയില്‍ ഗോഹദ് മണ്ഡലത്തില്‍ നിന്നു ബഹുജന്‍ സമാജ്പാര്‍ട്ടി (ബിഎസ്പി) ടിക്കറ്റില്‍ മല്‍സരിക്കുന്ന സാഗര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിക്കെതിരേയുള്ള പ്രചാരണായുധമായി വ്യാപം അഴിമതി ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണു സാഗറിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ മെഗാ അഴിമതിക്ക് ചുക്കാന്‍പിടിച്ചത് സാഗര്‍ ആയിരുന്നു.
2013ല്‍ മുംബൈയിലെ ഹോട്ടലില്‍ നിന്ന് ഇന്‍ഡോര്‍ ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണു തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
മധ്യപ്രദേശിലെ വിവിധ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ ചുരുക്കെഴുത്താണു വ്യാപം. പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയ അഴിമതിയാണിത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss