|    Aug 14 Tue, 2018 4:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാപം കേസ്: വിവരാവകാശ പ്രവര്‍ത്തകനെ ജയിലിലടച്ചു

Published : 11th August 2018 | Posted By: kasim kzm

ഭോപാല്‍: വ്യാപം പ്രവേശനപ്പരീക്ഷാ കുംഭകോണം പുറത്തെത്തിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ അശീഷ് ചതുര്‍വേദിയെ ഗ്വാളിയോര്‍ കോടതി 15 ദിവസത്തേക്ക് ജയിലിലടച്ചു. 6,300 കോടി രൂപയുടെ കൈക്കൂലിയും 50ലധികം ആളുകളുടെ ദുരൂഹ മരണത്തിനും ഇടയാക്കിയ കേസില്‍ കേസന്വേഷിക്കുന്ന പ്രത്യേക കോടതിയില്‍ യഥാസമയം ഹാജരാവാതിരുന്നതിനുമാണ് ചതുര്‍വേദിയെ ശിക്ഷിച്ചത്.
വ്യാപം കേസിലെ സൂത്രധാരന്‍മാരിലൊരാളായ രാഹുല്‍ യാദവ് നല്‍കിയ കേസില്‍ കോടതിയിലെത്തി സത്യവാങ്മൂലം നല്‍കാന്‍ ചതുര്‍വേദിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത് അവഗണിച്ചതിനെ തുടര്‍ന്ന് 200 രൂപ പിഴയൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാര്യം ചതുര്‍വേദി പാലിക്കാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ജയിലിടച്ചത്.
രാഷ്ട്രീയക്കാരും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം പ്രതികളായിട്ടുള്ള കേസില്‍ ജീവന് ഭീഷണിയുണ്ടെന്ന ചതുര്‍വേദിയുടെ പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പോലിസ് സംരക്ഷണം നല്‍കിയിരുന്നു. പോലിസുമായി സൈക്കിളില്‍ പോവുന്ന ഇദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss