|    Jun 25 Sun, 2017 2:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാപം കേസ്: രണ്ടു പ്രതികള്‍ക്ക് എതിരേ കുറ്റപത്രം

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യാപം കേസില്‍ രണ്ടു പ്രതികള്‍ക്കെതിരേ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തിയ 2008, 2009, 2011 വര്‍ഷത്തെ പ്രവേശനപ്പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി എംബിബിഎസ് പ്രവേശനത്തിന് സീറ്റ് തരപ്പെടുത്തിയെന്നാണ് കേസ്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവത്തില്‍ ഉള്‍പ്പെട്ട 60 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജബല്‍പൂരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജില്‍ 29 പേര്‍ക്ക് അനധികൃത പ്രവേശനത്തിന് അവസരമൊരുക്കിയെന്നതാണ് പ്രതികള്‍ക്കെതിരേ അരോപിക്കുന്ന കുറ്റം. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതര്‍ നടത്തിയ പരിശോധനയില്‍, പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയിരുന്നു. പ്രവേശനം നേടിയവര്‍ പ്രവേശനപ്പരീക്ഷയ്ക്കു ഹാജരായിട്ടില്ലെന്നും വ്യക്തമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക