|    Jan 19 Thu, 2017 4:11 pm
FLASH NEWS

വ്യാപം കേസ്: ഇരയുടെ പിതാവിനെ കാണാതായി

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സിബിഐ അന്വേഷിക്കുന്ന വ്യാപം കേസുമായി ബന്ധപ്പെട്ട ഇന്‍ഡോര്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ കാണാതായി. 2010ല്‍ ഇന്‍ഡോറില്‍ വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ദീപക്കിന്റെ പിതാവും സിംഗ്രൂള്‍ ജില്ലയിലെ വെയ്താന്‍ ഗ്രാമപ്പഞ്ചായത്ത് സബ് എന്‍ജിനീയറുമായ പുരന്‍ലാല്‍ വര്‍മയെയാണ് കാണാതായത്. വര്‍മയെക്കുറിച്ച് മൂന്നുമാസമായി വിവരമൊന്നുമില്ലെന്ന പരാതിയില്‍ സിംഗ്രൂള്‍ പോലിസ് അന്വേഷണത്തിലാണ്.
ജൂണ്‍ 22നാണ് പുരന്‍ലാല്‍ വര്‍മയെ കണാതാവുന്നത്. ഗ്രാമപ്പഞ്ചായത്തിലെ നിര്‍മാണപ്രവൃത്തികളില്‍ മുഴുകിയിരിക്കെ വീട്ടില്‍നിന്നു ഭാര്യ കൈലാഷിയോട് ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് പുറത്തുപോയ വര്‍മ പിന്നീട് മടങ്ങിവന്നില്ലെന്നാണു വിവരം. വ്യാപം കേസ് വെളിച്ചത്തുവരുന്നതിനു മുമ്പ് 2010ല്‍ ആണ് ഇന്‍ഡോറില്‍ വര്‍മയുടെ മകന്‍ ദീപക്ക് വാഹനാപകടത്തില്‍ മരിക്കുന്നത്. സമര്‍ഥനായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം പിന്നീട് വ്യാപം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന പ്രധാന കേസുകളില്‍ ഒന്നായിമാറിയിരുന്നു. വര്‍മയുടെ ഭാര്യ കൈലാഷിയാണ് വര്‍മയെ കാണാനില്ലെന്ന് പോലിസില്‍ പരാതിപ്പെട്ടത്.
വര്‍മയെ തട്ടിക്കൊണ്ടുപോയെന്നാണ് പോലിസ് കേസ്. വര്‍മയെ കാണാതായ ദിവസം ചിലര്‍ വീട്ടില്‍ വന്നിരുന്നതായി ഭാര്യ പോലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആരെയും സംശയിക്കുന്നതായി പരാതിയില്‍ പരാമര്‍ശമില്ല. മകന്റെ മരണശേഷം ദുഃഖിതനും നിരാശനുമായിരുന്ന വര്‍മ അസമിലേക്കോ ഹിമാലയത്തിലേക്കോ പോവുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നെന്നു ഭാര്യ പോലിസില്‍ പറഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക