|    Nov 19 Sun, 2017 2:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാപം അഴിമതി: ഫോറന്‍സിക് റിപോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രിംകോടതി

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധിച്ച ഇലക്ട്രോണിക് തെളിവുകളുടെ റിപോര്‍ട്ട് ഹാജരാക്കാന്‍ സിബിഐക്ക് സുപ്രിംകോടതി നിര്‍ദേശം. ജസ്റ്റിസുമാരായ രജ്ഞന്‍ ഗോഗോയ്, പി സി പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ആറാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ കേസന്വേഷണത്തിന്റെ പുരോഗതി കോടതിയെ അറിയിച്ചു. 80 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികന്വേഷണങ്ങളില്‍ 13 എണ്ണം പൂര്‍ത്തിയായി. അഴിമതി പുറത്തുകൊണ്ടുവന്നയാളുടെ പെന്‍ഡ്രൈവും ഹാര്‍ഡ് ഡിസ്‌കും പരിശോധിച്ച ഫോറന്‍സിക് ലബോറട്ടറിയുടെ റിപോര്‍ട്ടിനുവേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. റിപോര്‍ട്ട് ഉടനെ സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കോടതി ആദ്യം ഫോറന്‍സിക് റിപോര്‍ട്ട് ആവശ്യപ്പെടണമെന്നും ശേഷം അനുയോജ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട വ്യാപം കേസില്‍ ഉദ്യോഗസ്ഥര്‍ക്കും ബിജെപി നേതാക്കള്‍ക്കും ബന്ധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക