|    May 27 Sat, 2017 5:32 pm
FLASH NEWS

വ്യാധി; പകര്‍ച്ചവ്യാധി

Published : 16th September 2016 | Posted By: SMR

ഒരു വ്യാധി പകര്‍ച്ചവ്യാധിയാവുമോ എന്നു നേരത്തേയറിഞ്ഞാല്‍ പ്രതിരോധം എളുപ്പമാണ്. 2013ല്‍ ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയില്‍ ഇബോള വൈറസ് പ്രത്യക്ഷപ്പെട്ട് അതിവേഗം ലൈബീരിയ, സിയറലിയോണ്‍ തുടങ്ങിയ ദരിദ്രനാടുകളിലേക്കു വ്യാപിച്ചു. ഒരുവര്‍ഷംകൊണ്ട് 11,000 പേരാണ് മൃതിയടഞ്ഞത്. ഇബോള വൈറസിനെ തടയാനുള്ള വാക്‌സിന്‍ പെട്ടെന്നു വികസിപ്പിച്ചെടുത്തതുകൊണ്ടുമാത്രം രോഗം നിയന്ത്രണവിധേയമായി.
സാര്‍സ്, മെര്‍സ്, ലസ്സപ്പനി തുടങ്ങി അനേകം വൈറസ്ജന്യ രോഗങ്ങള്‍ക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ വലിയ ഔഷധനിര്‍മാണക്കമ്പനികള്‍ക്ക് താല്‍പര്യമില്ല. അതില്‍ വലിയ ലാഭമില്ല എന്നതാണു കാരണം. മലമ്പനിക്കും ഡെങ്കിക്കും വാക്‌സിനുകളായി എങ്കിലും അവയിപ്പോഴും പരീക്ഷണഘട്ടത്തിലാണ്.
ലാഭേച്ഛ കൂടാതെ വാക്‌സിനുകള്‍ വികസിപ്പിക്കുകയും അവ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമുണ്ടെങ്കില്‍ പല വ്യാധികളും പരക്കുന്നത് തടയാന്‍ പറ്റും. നോര്‍വേ സര്‍ക്കാരും വെല്‍ക്കം റിസേര്‍ച്ച് ഫൗണ്ടേഷനുമടക്കം മൂന്നുനാല് സ്ഥാപനങ്ങള്‍ ചേര്‍ന്ന് അതിനായി ലണ്ടനില്‍ ഒരു സംവിധാനമുണ്ടാക്കുകയാണ്. വാക്‌സിനുകള്‍ മനുഷ്യരില്‍ പ്രയോഗിക്കുന്നതിനു മുമ്പ് ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തി അവയുടെ വലിയ ശേഖരം പല രാജ്യങ്ങളിലുമായി സൂക്ഷിക്കുകയാണു ലക്ഷ്യം. വേഗമാണ് അതില്‍ പ്രധാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day