വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വ്യാപകം; സര്‍ക്കാര്‍ ലാബുകള്‍ നോക്കുകുത്തി
Published : 2nd October 2016 | Posted By: SMR
നിഷ ദിലീപ്
കൊച്ചി: സംസ്ഥാനത്തേക്കു വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഒഴുകുന്നു. ഗുണനിലവാരം പരിശോധിക്കാതെ സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന ഉല്പന്നങ്ങള് വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. വിദേശരാജ്യങ്ങളില്‍ നിന്നാണു വ്യാജ ഉല്പ്പന്നങ്ങളിലേറെയും കേരളത്തിലെത്തുന്നതെന്നാണു സൂചന.
ഗുണനിലവാരം പരിശോധിക്കപ്പെടാതെ വിറ്റഴിക്കപ്പെടുന്ന ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് കാന്‍സര്‍, മുടികൊഴിച്ചില്‍, വെള്ളപ്പാണ്ട്, ശ്വാസതടസം, അലര്‍ജി എന്നീ മാരക രോഗങ്ങള്‍ക്കു കാരണമാവുന്നതായും റിപോര്‍ട്ടുകളുണ്ട്.
ജീവന്‍രക്ഷാ മരുന്നുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ട ആരോഗ്യവകുപ്പ് സമാന സ്വഭാവമുള്ള കോസ്മെറ്റിക്ക് ഉല്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ കോസ്മെറ്റിക് വസ്തുക്കളുടെ യാതൊരു പരിശോധനയും നടത്തിയിട്ടില്ലെന്നു ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് ആറോളം ഔദ്യോഗിക പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണു സര്‍ക്കാര്‍ ഭാഷ്യം.
എന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ഔദ്യോഗിക പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും വ്യാജമാണെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ തന്നെ പറയുന്നു. ഔദ്യോഗിക പട്ടികയില്‍ കൊച്ചിയില്‍ അഞ്ചും ആലപ്പുഴയില്‍ ഒന്നു പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇതില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ സ്വകാര്യമേഖലയിലും ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഒരെണ്ണം സര്‍ക്കാര്‍ അധീനതയിലുള്ള ഹോംകോയുമാണ്. ഹോമിയോ മരുന്നുകള്‍ ഉല്പാദിപ്പിക്കുന്ന ഇവിടെ നാളിതുവരെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പരിശോധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
മാത്രമല്ല കോസ്മെറ്റിക് ഉല്പന്നങ്ങള് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി യാതൊരു അറിയിപ്പും സ്ഥാപനത്തിന് നല്‍കിയിട്ടില്ല. ഇവര്‍ക്കു പരിശോധനാനുമതി നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെ തങ്ങള്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കളല്ലാതെ പുറത്തുനിന്നുള്ള യാതൊരു കോസ്മെറ്റിക് ഉല്പന്നവും പരിശോധിച്ചിട്ടില്ലെന്ന് സ്വകാര്യ ഏജന്‍സിയും സമ്മതിക്കുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.