|    Jan 24 Tue, 2017 2:27 am

വ്യാജ സ്വര്‍ണ ബിസ്‌കറ്റ് നല്‍കിയയാളെ തട്ടിക്കൊണ്ട് പോവുന്നതിനിടെ പിടിയില്‍

Published : 19th July 2016 | Posted By: sdq

രാമങ്കരി: വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റ് നല്‍കി കബളിപ്പിച്ച വീരനെ കാറില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തുന്നതിനിടെ നാലു പേര്‍ രാമങ്കരി പോലിസിന്റെ പിടിയിലായി. കോഴിക്കോട് കുന്ദമംഗലം ചേനച്ചാല്‍കണ്ടി പടനിലം അബ്ദുസ്സലാം(29), പത്തനംതിട്ട മാത്തൂര്‍ രാജുവിന്റെ മകന്‍ രാജേഷ് (21), തിരുവല്ല വള്ളംകുളം കുരുമല സി എ തമ്പിയുടെ മകന്‍ അജീഷ് (24) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം തട്ടിപ്പ് നടത്തിയ പത്തനംതിട്ട കല്ലൂപ്പാറ വില്ലേജില്‍ കരുമാംകുളം പണ്ടികശ്ശാലയില്‍ സലാം പി സാമുവലി(57)നെയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 12.30ഓടെ എസി റോഡിലാണ് സംഭവം. കഴിഞ്ഞ മാസം 13ന് തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം ഒമ്പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പൂശിയ ചെമ്പ് ബിസ്‌കറ്റുകള്‍ സലാം പി സാമുവല്‍ കോഴിക്കോട് സ്വദേശി അബ്ദുസ്സലാമിന് കൈമാറി തട്ടിപ്പ് നടത്തിയിരുന്നു. പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ സലാം പി സാമുവലിനെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിടുകയായിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച രാത്രി സലാം പി സാമുവലിനെ കാറില്‍ കയറ്റിക്കൊണ്ടുപ്പോവുന്നതിനിടെ എസി റോഡില്‍ രാമങ്കരി ജങ്ഷന് സമീപമെത്തിയപ്പോള്‍ ഇയാള്‍ ബഹളം വയ്ക്കുകയും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന ഹൈവേ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു.
കാര്‍ നിര്‍ത്താതെ പോയതോടെ പുളിങ്കുന്ന് സിഐയുടെയും രാമങ്കരി സബ് ഇന്‍സ്‌പെക്റ്ററുടെയും നേതൃത്വത്തില്‍ പോലിസ് സംഘം ഇവരെ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടന്ന വിശദമായ ചോദ്യംചെയ്യലിലാണ് സ്വര്‍ണ ബിസ്‌കറ്റ് തട്ടിപ്പ് പുറത്താവുന്നത്. 2006ല്‍ കള്ളനോട്ട് കേസിലെ പ്രതി കൂടിയാണ് സലാം പി സാമുവല്‍. നേരത്തേ പത്തനംതിട്ടയിലാണ് താമസിച്ചിരുന്നതെങ്കിലും ചാലക്കുടിയിലെ ഭാര്യ വീട്ടിലാണ് ഇപ്പോള്‍ ഇയാള്‍ കഴിയുന്നതെന്നും രാമങ്കരി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക