വ്യാജ സ്ഥാനാര്‍ഥി പട്ടിക; ബിജെപിക്കെതിരേ കോണ്‍ഗ്രസ്
Published : 12th April 2018 | Posted By: kasim kzm
ബംഗളൂരു: സാമൂഹിക മാധ്യമങ്ങളിലൂടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വ്യാജലിസ്റ്റ് പുറത്തുവിട്ടത് ബിജെപിയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞദിവസമായിരുന്നു കോണ്‍ഗ്രസ്സിന്റെ 132 സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വ്യാപകമായ പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍, സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് എഐസിസിക്ക് സമര്‍പ്പിച്ചിട്ടേയുള്ളൂവെന്നും അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത്തരം നടപടിയെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. 132 പേരുടെ പേര് പുറത്തുവന്നതോടെ പല വാര്‍ത്താചാനലുകളും ഇത് പുറത്തുവിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു സ്ഥാനാര്‍ഥി ലിസ്റ്റ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.