|    May 28 Sun, 2017 9:58 pm
FLASH NEWS

വ്യാജ സീല്‍ നിര്‍മിച്ച് ക്രമക്കേട്: പ്രതികള്‍ തിരുവല്ലം പോലിസ് കസ്റ്റഡിയില്‍

Published : 15th October 2016 | Posted By: Abbasali tf

കോവളം: വ്യാജ സീല്‍ ഉപയോഗിച്ച് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും ട്രഷറിയില്‍ അടക്കാന്‍ കൊടുത്തുവിട്ട അമ്പത് ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിലെ നാല് പ്രതികളെ തിരുവല്ലം പോലിസ് കസ്റ്റഡിയില്‍ വാങ്ങി. സംഭവത്തിലെ പ്രധാന പ്രതി മുട്ടക്കാട് സ്വദേശി വിഷ്ണു(23), സബ് രജി ട്രാഫീസിലെ അറ്റന്റര്‍ മാരായ പി മല്ലിക(52), എസ് ടി അനില്‍കുമാര്‍(49), എം ബിനു(37) എന്നിവരെയാണ് ഇന്നലെ രാവിലെ തിരുവല്ലം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയി ല്‍ വിട്ടിരിക്കുന്നത്.  ഇവരെ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസ്, വിഴിഞ്ഞം സബ് ട്രഷറി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയതായി തിരുവല്ലം എസ് എച്ച് ഒ ശ്രീകാന്ത് മിശ്ര പറഞ്ഞു. വ്യാജ സീല്‍ നിര്‍മിച്ച സ്ഥലം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഇന്നും ഇവരെ കൊണ്ട് പോയി തെളിവെടുപ്പ് നടത്തും. സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും ട്രഷറിയില്‍ അടയ്ക്കുവാന്‍ കൊണ്ടുപോയ തുകയില്‍ വ്യാജ സീല്‍ പതിപ്പിച്ചാണ് പ്രതികള്‍ വന്‍ ക്രമക്കേട് നടത്തിയത്. സപ്തംബര്‍ 30ന് ട്രഷറിയില്‍ അടച്ച ചെല്ലാന്‍ രസീതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവല്ലം സബ് രജിസ്ട്രാര്‍ വി ബാലകൃഷ്ണന്‍ രസീത് റീ കണ്‍സിലേഷന് ബാങ്കില്‍ നല്‍കിയതോടെയാണ് വ്യാജ സീല്‍ ആണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ജോയിന്റ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കുമാറും ജില്ലാ രജിസ്ട്രാര്‍ നൈനാനും നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ മെയ് മാസം മൂന്നു മുതല്‍ ബാങ്കിലടക്കാന്‍ നല്‍കിയ തുകയില്‍ 5338608 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരയ മറ്റ് പ്രതികള്‍ ഓഫിസില്‍ സ്ഥിരമായി ചായ വിതരണം ചെയ്യുന്ന വിഷ്ണു വഴിയാണ് ക്രമക്കേട് നയത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പ്രതികള്‍ തിരുവല്ലം പോലിസിന്റെ പിടിയിലായത്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day