|    Sep 19 Wed, 2018 10:23 am
FLASH NEWS

വ്യാജ സിദ്ധന്‍ റിമാന്റില്‍; കൂട്ടാളിക്കായി അന്വേഷണം ഊര്‍ജിതം

Published : 31st August 2018 | Posted By: kasim kzm

കൊണ്ടോട്ടി: വീട്ടമ്മയെയും മൂന്ന് മക്കളെയും മൂന്നാഴ്ചയോളം കാണാതായ സംഭവത്തില്‍ റിമാന്റ് ചെയ്ത വ്യാജസിദ്ധനെ തുടരന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങും. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം കെ അബ്ദുര്‍റഹ്മാന്‍ തങ്ങളെ(36)യാണ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. പ്രതി അബ്ദുര്‍റഹ്മാന്‍ തങ്ങളെ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി. വീട്ടമ്മയേയും മൂന്ന് പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ കാണാതായ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്ത്.
യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്‌നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെയും മക്കളെയും വീട്ടില്‍നിന്ന് ഇറക്കി തിരുവനന്തപുരത്ത് താമസിപ്പിച്ചത്. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ വീട്ടമ്മയെ ചൂഷണം ചെയ്തതായി യുവതി പോലിസില്‍ പരാതി നല്‍കിയിരുന്നു. 2016-ല്‍ ചികില്‍സയ്‌ക്കെത്തിയ സമയത്തും ഇയാള്‍ അപമാനിച്ചതായും പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് വ്യാജസിദ്ധനെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് പോലിസ് പറഞ്ഞു. യുവതിയെ കൊണ്ടുപോവാന്‍ ഉപയോഗിച്ച് കാര്‍ നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു. സിദ്ധന്റെ കൂട്ടാളി ജാബിറിനായി പോലിസ് അന്വേഷണം തുടങ്ങി. അബ്ദുര്‍റഹ്മാന്‍ തങ്ങളുടെ സിദ്ധി മൂലം വലിയ ആപത്തുകള്‍ വരുമെന്ന പേടിച്ച് വീട്ടമ്മയും കുടുംബവും നാട്ടിലെത്തിയ ശേഷവും പോലിസിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നില്ല. എന്നാല്‍, സിദ്ധനെ കുറിച്ച് സംശയം ബലപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സിദ്ധന്റെ കഥകള്‍ പുറത്തുവന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss