|    Jan 24 Tue, 2017 12:33 am

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അന്വേഷണം വ്യാപിപ്പിക്കുന്നു

Published : 2nd October 2016 | Posted By: SMR

തലശ്ശേരി: സംസ്ഥാനത്തിനു അകത്തും പുറത്തുള്ള 13ഓളം സര്‍വകലാശാലകളിലെ ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചു നല്‍കിയ തലശ്ശേരി പിയര്‍ റോഡിലെ അമൃത കോളജ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പുകളെ കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണവുമായി ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലിസ് ആലോചന. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു സൂചന. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്ഥാപന ഉടമ പിണറായി പാറപ്രം സ്വദേശി അജയനെയും മാനേജിങ് പാര്‍ട്ണര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ടിന്റു ബി ഷാജിയെയും പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷമായിരിക്കും ഇതര സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം തുടങ്ങുക. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പോലിസ് ഉടന്‍ നല്‍കിയേക്കും.
ഛത്തീസ്ഗഢ് സര്‍വകലാശാല സ്ഥാപിക്കുന്നതിന് മുമ്പുള്ള വര്‍ഷത്തില്‍ ഛത്തീസ്ഗഢ് സര്‍വകലാശാലയുടെ പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നിന്നു വിതരണം ചെയ്തതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണത്തിലൂടെ പ്രതികള്‍ വന്‍ തുക സമ്പാദിച്ചതായുള്ള തെളിവുകള്‍ക്കായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അവ മരവിപ്പിക്കാനും പോലിസ് നീക്കം തുടങ്ങിയിട്ടുണ്ട്.
എംബിഎ ബിരുദം നേടുന്നതിനാണ് ടിന്റു പി ഷാജി തലശ്ശേരിയിലെത്തിയത്. ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം യുവതി അജയനോടൊപ്പം സ്ഥാപനത്തിന്റെ പാര്‍ട്ണറായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് പോലിസ് നിഗമനം. ഇത്തരത്തില്‍ എംബിഎ സര്‍ട്ടിഫിഫിക്കറ്റ് നേടിയ ചിലര്‍ ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലെ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ജോലിചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ തലത്തില്‍ വിവിധ തസ്തികകളില്‍ പ്രമോഷന്‍ നേടിയവരുടെ വിവരവും അന്വേഷണം സംഘം ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ ലോബിയെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ചരടുവലി തുടങ്ങിയിട്ടുണ്ട്.
അതിനിടെ, ടിന്റു പി ഷാജിയുടെ സഹോദരിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തില്‍ പങ്കില്ലെന്നാണു പോലിസ് കണ്ടെത്തല്‍. സ്ഥാപനം നടത്തിപ്പുകാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിന് സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ നല്‍കിയത് തലശ്ശേരി സ്വദേശിയാണെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക