|    Jan 20 Fri, 2017 1:26 pm
FLASH NEWS

വ്യാജ സര്‍ട്ടിഫിക്കറ്റ്: ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍

Published : 2nd October 2016 | Posted By: SMR

പാലക്കാട്: നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കി പ്രവേശനം നല്‍കിയതിന്റെ പേരില്‍ ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ കോളജിലെ ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍.
കായികാധ്യാപകനായ പേങ്ങാട്ടിരി തളിയത്തൊടി മുഹ്‌സിനെ (26) ആണ് എസ്‌ഐ കെ എം ലിബിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.ഫുട്‌ബോള്‍ കളിക്കാരനായ നെല്ലായ സ്വദേശിയായ വിദ്യാര്‍ഥിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോളജ് ടീമില്‍ അംഗമാക്കാമെന്ന് പറഞ്ഞ് പേരും വിലാസവും വാങ്ങി യുവാവിനെ കോളജ് അഡ്മിഷന്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തന്നെ കോളജില്‍ ചേര്‍ത്തതോ വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതോ യുവാവ് അറിഞ്ഞിരുന്നില്ല. ഇതുവരെ കോളജില്‍ പോയിട്ടില്ലെന്ന് യുവാവ് പോലിസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. യുവാവിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് നേരത്തേ അറസ്റ്റിലായ അധ്യാപകന്റെയും വിദ്യാര്‍ഥികളുടെയും പക്കല്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ മുഹ്‌സിനെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക